ഇന്നത്തെ കാലത്ത് ഒരു സാമ്പത്തിക പ്രത്യയശാത്രത്തിന്റെ പുരോഗതിയെ അളക്കുന്ന ഒരു ഘടകം അതിനു എത്രമാത്രം സംസ്കാരങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു എന്നതെന്ന് തോന്നുന്നു. ആ അർത്ഥത്തിൽ നോക്കുമ്പോൾ തീര്‍ച്ചയായും മുതലാളിത്തമാണ് മുന്നില്‍ നില്‍ക്കുന്നത്. കംമുനിസതിന്റെ ഒരു വസന്ത കാലം പൂക്കളില്ലാതെ കഴിഞ്ഞു പോയി. അതും ഒരർത്ഥത്തിൽ പറഞ്ഞാൽ സംസ്കാരങ്ങളെ സ്വാധീനിച്ചിരുന്നു. എന്നാൽ മുതലിതത്തിന്റെ സ്വധീനവുംയുള്ള പ്രധാന വത്യാസം , അതിന്റെ അധിനിവേശ സ്വഭവമില്ലയ്മയനു. കമ്മ്യൂണിസ്റ്റ് ചിന്ത്തൽ മുള പൊട്ടിയ മണ്ണിനെ ഉഴുതു മറിച്ചു, കൂടുതൽ നല്ലതാക്കാൻ ശ്രമിച്ചതല്ലാതെ, അവിടെ അധിനിവേശത്തിന്റെ കോടികൾ നാട്ടിയില്ല. മറ്റൊരു തരത്തില അത് സംസ്കാരങ്ങളെ മാറ്റി മരിക്കാതെ അവയിലേക്കു കൂടുതൽ വെരൂന്നുകയാണ് ചെയ്തത്. മനുഷ്യന്റെ അടിസ്ഥാന പ്രശങ്ങളെ (ചിലതിനെ ഒക്കെ ) നേരിട്ട് അഭിമുഖീകരിക്കുന്ന ഒരു പ്രത്യയഷത്രത്തിനു അതല്ലാതെ മറ്റൊന്നും സാധ്യമല്ലായിരുന്നു.
എന്നാൽ മുതലിതത്തിന്റെ സമീപനം അങ്ങനെ ആയിരുന്നില്ല. ലാഭം എന്നാ ഒരു തന്തുവിൽ മാത്രം തിരിഞ്ഞു കളിക്കുന്ന അത്, അത് മുളപൊട്ടിയ കുടിയേറ്റ നാടിൻറെ സംസ്കാരം (സംസ്കാരമില്ലായ്മ) ചെന്നെത്യിടതെല്ലാം വിതച്ചു. സ്വാഭാവികമായ, നിലനിന്നു പോന്നിരുന്ന സംസ്കാരത്തിന്റെ പ്രയോക്തക്കളെ അപരിഷ്ക്രുതർ എന്ന് മുദ്ര കുത്തുവാൻ, അതിന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്ന, വെള്ളി വെളിച്ചത്തിന് പെട്ടന്ന് കഴിഞ്ഞു. അങ്ങനെ പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളിൽ പെട്ടന്ന് പുതിയൊരു രീതിയിൽ ജീവിക്കുന്ന, മറ്റൊരു മധ്യ വര്‍ഗം ഉദയം ചെയ്തു. മുതലിതം എല്ലാവരെയും ബാധിച്ചു എങ്കിലും, അതിന്റെ പലപ്പുകൾ സ്വന്തമാക്കി പരിഷ്ക്രുതരായി മാറുവാൻ എല്ലാവര്ക്കും കഴിയുംയുര്ന്നില്ല. അങ്ങനെ ഉയര്‍ന്നവനെ വീണ്ടും ഉയര്‍ന്നവനും , പാവപ്പെട്ടവനെ ദരിദ്രനും ആക്കി മട്ടുവനെ അതുപകരിചോല്ല്. അതിലുപരി അവരെ അപ്രിഷ്ക്രുതർ എന്ന് മുദ്രകുത്തി മാറ്റി നിര്തുവനും അതിനു സാധിച്ചു.
ഇന്ത്യയിൽ സ്വാതന്ത്യ്രത്തിന്റെ കാലം മുതൽ ഗാന്ധിജിയുടെ ഗ്രാമ കേന്ദ്രീകൃതമായ വികസനത്തിന് പ്രാധാന്യം ലഭിച്ചിരുന്നു എങ്കിലും കാലക്രമേണ അത് മുതലാളിത വികസനത്തിന്റെ ഒരു പതിപ്പായി മാറിപ്പോയി. ആഗോള വത്കരണത്തിന്റെ കടന്നു വരവോടെ അത് പൂർണരൂപത്തിൽ ആവുകയും ചെയ്തു. ആഗോളവത്കരണം എന്നത് തടയാൻ പറ്റുമായിരുന്നില്ല. മുതലാളിത സംസ്കാരം അതിന്റെ അധിനിവേശത്തിന്റെ എല്ലാ മുഖങ്ങളും കാണിക്കാൻ തുടങ്ങിയത് ആഗോള വാത്കരനത്തോടെ ആയിരുന്നു. ബ്രിടിശു കാരുടെ ഭരണകാലം മുതല്ക്കേ ഒരു മധ്യവര്‍ഗ സമൂഹം നിലവില ഉണ്ടായിരുന്നു എങ്കിലും സാംസ്കാരിക മൂല്യങ്ങളിൽ അവർ പതിവ് പാതയിൽ നിന്നും കാര്യമായി വ്യതി ചാലിച്ചുരുന്നില്ല. എന്നാൽ വിദേശ മൂല ധനം ഒഴുകാൻ തുടങ്ങിയപ്പോൾ , അവർ അവരുടെതായ സംസ്കാരം വിത്ത് പാകി ഒരു പുതിയ തലമുറ ജനങ്ങളെ ഇവിടെ സൃഷ്ടിച്ചെടുത്. ഈ സ്വാധീനം പല സ്ഥലങ്ങളിലും പല രീതിയിൽ ആണ് പ്രയോഗതിലായത്. നഗരങ്ങളിൽ, swabhavikamayum അത് പെട്ടന്ന് സ്വാധീനം cheluthan തുടങ്ങി. എന്നാൽ അത്ര പരിശ്കൃതം അല്ലാത്ത, പഴയ സ്വാഭാവിക ജീവിത രീതികള പിന്തുടരുന്ന ഗ്രാമങ്ങളെ ഇത് അത്ര മാത്രം സ്വാധീനിച്ചില്ല. എങ്കിലും കാലക്രമേണ അതു കൂടിക്കൂടി വരുന്നുണ്ട്.
ആഗോള വത്കരണത്തിന്റെ ഭാഗമായി മത്സരതിഷിടിതമായ പുതിയ തൊഴിലുകളുടെ ഉദയം ഉണ്ടായി. അന്ന് വരെ കേട്ട് കേള്‍വി പോലും ഇല്ലാതിരുന്ന തൊഴില മേഖലകളും, ജോലികളും വളരെ പ്പെട്ടന്ന് എല്ലായിടത്തും ഉണ്ടാകുവാൻ തുടങ്ങി. ഈ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ അവരറിയാതെ തന്നെ മുതലാളിത്തത്തിന്റെ രൂപപ്പെടുതളുകൾക്ക് വിധേയരയിക്കൊണ്ടിരുന്നു. പതുക്കെ പതുക്കെ അതിന്റെ പ്രവാചകരും. ആളുകളെ അകര്‍ഷിക്കുവാൻ അതിനുള്ള കഴിവ് ഭയങ്കരമാണ്. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും ചൂഷണം ചെയ്തു, ഏതൊക്കെ രീതിയിൽ എല്ലാം ലാഭം നേടാം എന്നുള്ള ചിന്തയിൽ, ആവശ്യമില്ലാത്ത പലതും അത് വിറ്റഴിച്ചു. ഈ വിപണിയുടെ സ്വാധീനം, ജീവിത നിലവാരത്തെയും സംസ്കാരത് തന്നെയും ബാധിച്ചു. ഇനി ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധത്തില അത് സ്വഭാവികതയെ നശിപ്പിച്ചു കളഞ്ഞു. പ്രകൃതിയെയും മനുഷ്യനെയും വിഭവങ്ങള ആയി മാത്രം കാണുന്ന , കുടിലവും , മനുഷ്യ്തം തൊട്ടു തീണ്ടാതതുമായ കച്ചവടത്തിന്റെ സുവിശേഷം മാത്രമാണ് അത് പ്രസംഗിച്ചു കൊണ്ടിരുന്നത്.
എന്നാൽ ഇതിനു എതിരായി വരേണ്ടുന്ന തൊഴിലാളി, മനുഷ്യ വർഗ പ്രത്യയ ശാസ്ത്രത്തിന്റെ പിന്ഗമികളും, ഇതിലേക്ക് തന്നെ വീണു പോകുന്ന കാഴ്ചയാണ് പിനീട് കാണേണ്ടി വന്നത്. അധികാരത്തിന്റെ കസേരക്കുവേണ്ടിയുള്ള നെട്ടോട്ടത്തിൽ അവർ ആശയങ്ങളെ മറന്നു . ഇതിനൊരു കാരണമായി ചൂണ്ടികട്ടവുന്നത് സംസ്കാരീക സമീപനങ്ങളിൽ ഉണ്ടായ മാറ്റമാണ്. ഈ മാറ്റത്തിന് കാലം ആവശ്യപ്പെടുന്ന ഒരു ബദൽ നിര്ടെഷിക്കണോ അതിനനുസരിച്ച് ജനങ്ങളെ സംഘടിപ്പിക്കണോ ഒരു പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. അങ്ങനെ മുതലാളിത്തം കൂടുതൽ കൂടുതൽ വളരുകയും എല്ലാ മേഘാല കളിലും പിടി മുറുക്കുകയും ചെയ്തു.